തന്‍റെ ചിത്രത്തിന് വന്ന മോശം കമന്റിന് കിടിലന്‍ മറുപടി കൊടുത്ത നടി അമേയക്ക്‌ സോഷ്യല്‍ മീഡിയയുടെ കയ്യടി

വസ്ത്രം ധരിച്ചതിന്‍റെ പേരില്‍ മോശം കമന്റ് കിട്ടുന്ന നടിമാരില്‍ ഇനി അമേയയും കരിക്കിലെ സുന്ദരി അമേയ മാത്യു കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമ്മില്‍ അപ്‌ലോഡ്‌ ചെയ്ത തന്‍റെ ഏറ്റവും പുതിയ ഫോട്ടോയ്ക്ക് ആരോ ഒരാള്‍ ഇട്ട കമന്റ്‌ ഒരുപാട് സമയം മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു എന്നാല്‍ ഇത് കണ്ടുനിക്കനും സഹിക്കാനും നടി തയ്യാറായില്ല സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് നേരെ മോശം കമന്റ്‌ ചെയ്യുന്ന എല്ലാവരെയും കണ്ഠം വഴി ഓടിക്കുന്ന രീതിയില്‍ തന്നെയായിരുന്നു അമേയ മറുപടി കൊടുത്തത് ഇനി മേലാല്‍ മറ്റൊരാളുടെ ചിത്രങ്ങള്‍ക്ക് താഴെയും അയാള്‍ ഇത്തരത്തില്‍ അഭിപ്രായം പറയില്ല.

സോഷ്യല്‍ മീഡിയയില്‍ വരുന്ന ചിത്രങ്ങള്‍ക്ക് നമുക്ക് അഭിപ്രായം പറയാം അതിനുള്ള അവകാശം നമുക്കുണ്ട് എന്നാല്‍ അത് ഏതു രീതിയിലാണ് എന്നുകൂടി നമ്മള്‍ ശ്രദ്ധിക്കണം മറ്റൊരാളുടെ മോശമായി ചിത്രീകരിക്കുന്ന ഒരു തരത്തിലുള്ള വാക്കുകളോ നമ്മള്‍ ചെയ്യാന്‍ പാടില്ല. നമ്മുടെ കേരളത്തില്‍ വസ്ത്രത്തിന്‍റെ പേരില്‍ ആക്ഷേപിക്കപ്പെടുന്ന സ്ത്രീകള്‍ ഒട്ടും കുറവല്ല അനുദിനം വര്‍ദ്ധിക്കുന്ന ഇത്തരം കാര്യങ്ങള്‍ വളരെ പക്ക്വതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അമേയയുടെ ചിത്രത്തിന് ഒരാള്‍ കമന്റ്‌ ചെയ്തത് ഇങ്ങനെയാണ് ക്യൂട്ട് ആയല്ലോ അമേയ എന്നാല്‍ കുറച്ചു ചൂട് കൂടിപോയി ഇത് കണ്ട നടി മറുപടി കൊടുത്തത് ആകട്ടെ ഇങ്ങനെയാണ് മറ്റുള്ളവര്‍ നിങ്ങളെ കുറിച്ച് പറയുന്നത് അവരുടെ തന്നെ കാഴ്പ്പാടുകളാണ് അത് കേട്ടാല്‍ നിങ്ങള്‍ക്ക് അവരായി മാറാം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളായി തന്നെ ജീവിക്കാം ഇങ്ങനെയായിരുന്നു അമേയ മറുപടി കൊടുത്തത്.

മറുപടി കമന്റ്‌ കണ്ട നിരവധി ആളുകള്‍ നടിക്ക് പിന്തുണയുമായി രംഗത്ത് വന്നു ഇത്തരത്തിലുള്ള ആളുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണമെന്നായിരുന്നു പലരും പറഞ്ഞത്. ഏതു തരത്തില്‍ നമ്മളെ ആക്ഷേപിച്ചാലും അതിനു തക്കതായ മറുപടി കൊടുത്താല്‍ പിന്നെ ഈ ആളുകള്‍ ആ വഴിക്ക് വരില്ല. ഏതൊരാള്‍ക്കും പ്രതികരണമാണ് ആവശ്യം നമ്മള്‍ എന്ത് തെറ്റ് കണ്ടാലും അപ്പോള്‍ തന്നെ പ്രതികരിക്കണം അത് നമ്മുടെ നേരെയാകട്ടെ മറ്റുള്ളവരുടെ അടുത്താകട്ടെ. ഒരാള്‍ അയാള്‍ക്ക് തോന്നുന്ന രീതിയില്‍ ജീവിക്കട്ടെ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ ജീവിതത്തെ തടസ്സം ഉണ്ടാക്കുന്ന ഒന്നാകരുത്. എന്തായാലും ഇനി ഇത്തരത്തിലുള്ള മോശം അഭിപ്രായങ്ങള്‍ നടി അമേയയെ തേടി വരില്ല എന്ന കാര്യം ഉറപ്പാണ്.

Leave a Reply