പെട്രോൾ അടിക്കുമ്പോള്‍ ഈ ചെറിയ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ കിട്ടുന്നത് എട്ടിന്‍റെ പണി

പെട്രോള്‍ പമ്പിലെ തട്ടിപ്പിനെ കുറിച്ച് കേള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല ഒരുപാട് പമ്പുകളില്‍ ആളുകളെ പറ്റിച്ച വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ വളരെ ചെറിയ ഒരു കാര്യം ശ്രദ്ധിക്കാന്‍ നമ്മള്‍ തയ്യാറായാല്‍ ഇവരുടെ തട്ടിപ്പില്‍ നിന്നും നമുക്ക് രക്ഷപ്പെടാം. പല ആളുകളും പറയുന്ന ഒരു കാര്യമാണ് പമ്പുകാര്‍ പെട്രോള്‍ സെറ്റ് ചെയ്തു വെക്കുന്ന കാര്യം ഇത് വളരെ ശെരിയാണ് പെട്രോള്‍ അടിക്കുമ്പോള്‍ എത്ര രൂപയ്ക്ക് അടിക്കുന്നു എന്നത് വളരെ ശ്രദ്ധിക്കണം കാരണം നമ്മള്‍ സാധരണ പെട്രോള്‍ അടിക്കുന്നത് നൂറിനു അല്ലെങ്കില്‍ ഇരുനൂറ് അഞ്ഞൂറ് ഇങ്ങനെയാണല്ലോ എന്നാല്‍ ഇവിടെയാണു നമുക്ക് തെറ്റ് പറ്റുന്നത് പമ്പ് ഉടമകള്‍ ഈ രീതിയില്‍ പെട്രോള്‍ സെറ്റ് ചെയ്തു വെച്ചുകാണും .

അതുകൊണ്ട് തന്നെ നമുക്ക് കിട്ടേണ്ട പെട്രോള്‍ മുഴുവനായും കിട്ടുന്നില്ല ഇത് പമ്പുകാരുടെ കൊള്ളയാണ് നമ്മളെ വെച്ച് അവര്‍ കൊള്ള ലാഭം ഉണ്ടാക്കുകയാണ് ഇതില്ലതക്കാന്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതിയാകും പെട്രോള്‍ അടിക്കുമ്പോള്‍ ഒരു കറക്റ്റ് തുകയ്ക്ക് അടിക്കാതെ നൂറ്റി പത്ത് അല്ലെങ്കില്‍ ഇരുനൂറ്റി പത്ത് ഇങ്ങനെയുള്ള തുകയ്ക്ക് അടിക്കുക. ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടി പറയാം നമ്മള്‍ കാറില്‍ പെട്രോള്‍ അടിക്കുമ്പോള്‍ വണ്ടിയില്‍ തന്നെ ഇരുന്നു കാശ് കൊടുത്ത് പെട്രോള്‍ അടിക്കരുത് കാരണം ഇവിടെ നമ്മള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട് നിങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങാത്തത് അവര്‍ ശ്രദ്ധിക്കുമ്പോള്‍ അവര്‍ക്ക് പല രീതിയില്‍ നമ്മളെ തട്ടിപ്പിന് ഇരയാക്കാന്‍ സാധിക്കും.

പമ്പില്‍ പോയി പെട്രോള്‍ അടിക്കുമ്പോള്‍ പെട്രോള്‍ വരുന്ന പൈപ്പ് ബ്ലാക്ക്‌ ആണെന്നുള്ളത്‌ നമ്മളെ പോലുള്ള സാധാരണക്കാര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് കാരണം ഇതിലൂടെ പെട്രോള്‍ വരുന്നുണ്ടോ എന്ന് നമുക്ക് കാണാന്‍ കഴിയുന്നില്ല ഈ ഒരു സംഭവം നമ്മള്‍ അധികാരികളില്‍ എത്തിക്കണം എല്ലാ പമ്പുകളിലും ഉപഭോക്താക്കള്‍ക്ക് കാണാന്‍ കഴിയുന്ന രീതിയില്‍ പാമ്പുകള്‍ വെള്ള നിറത്തില്‍ ആക്കണമെന്ന് അഭ്യര്‍ത്തിക്കണം പെട്രോള്‍ വരുന്നത് നമുക്ക് കാണാന്‍ സാധിചാലെ അതില്‍ തട്ടിപ്പ് ഒന്നും തന്നെ നടക്കുന്നില്ല എന്ന് നമുക്ക് ഉറപ്പ് വരുത്താന്‍ സാധിക്കൂ.ഇത് ഒരുപാട് ആളുകള്‍ക്ക് ഉണ്ടായ ഒരു അനുഭവമാണ് നമ്മള്‍ വിചാരിച്ചാല്‍ ഇതൊക്കെ വെളിച്ചത്തു കൊണ്ടുവരാന്‍ സാധിക്കും. തീരെ പെട്രോള്‍ ഇല്ലാത്ത ഒരു വണ്ടിയുമായി പോയി കുറച്ചു പെട്രോള്‍ അടിച്ചിട്ട് ആ പെട്രോളിന്‍റെ അളവ് നോക്കി വണ്ടി എത്ര ദൂരം പോകുമെന്ന് നമ്മള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഇതില്‍ തട്ടിപ്പുണ്ടോ ഇല്ലയോ എന്ന്.

Leave a Reply