ബിഗ് ബോസ്സിലെ രജിത്ത് സര്‍ന്‍റെ വീട് ഇതാണ് !! വീഡിയോ

ബിഗ് ബോസ് 2 വിൽ ആദ്യ ദിനം മുതൽ തന്റെ നിലപാടും ശക്തമായ ഒരു പ്രകടനവും കാഴ്ച വെയ്ക്കുന്ന ഒരു ആളാണ് രജിത്ത് സർ. സോഷ്യൽ മീഡിയ ശക്തമായ ഒരു സപ്പോർട്ട് തന്നെ അദ്ദേഹത്തിന് കൊടുക്കുന്നുണ്ട്. അതിനു കാരണം വേറൊന്നും അല്ല, കൃത്യമായി എല്ലാവരോടും നിലപാട് വ്യക്തമാകുന്നതും, കൂടാതെ അംഗങ്ങൾ അദ്ദേഹത്തെ മാത്രമായി ഒറ്റപെടുത്തുന്നതും പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വീടാണ് എന്ന് പറഞ്ഞു യൂട്യൂബിൽ വന്ന വീഡിയോ ഇപ്പോൾ വൈറൽ ആണ്. അതിനൊപ്പം വന്ന കമന്റും ശ്രദ്ധേയമാണ്.

video courtesy – filmmatter

“ഇത് കോളേജ് കൊടുത്ത വീട് ആണ്. റിയൽ വീട് ആറ്റിങ്ങൽ(മാമം ) ആണ്. ഓടിട്ട ചെറിയ വീട് ആണ്.എന്റെ വീടിനു അടുത്താണ്.ആരെയും വ്യക്തിപരമായി അറിയാതെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു തെറി പറയുന്നത് നല്ലതല്ല. മഞ്ജുവിനെ ആയാലും സാറിനെ ആയാലും.വീടിനെ പറ്റി പറഞ്ഞത് നുണയല്ല.ആറ്റിങ്ങൽ ആണ് വീട്. ഓടിട്ട കുഞ്ഞു വീടാണ്. 250 squre ഉണ്ടോന്നു തന്നെ സംശയം ആണ്.കാശ് മേടിക്കാതെ എൻട്രൻസ് ട്യൂഷൻ എടുക്കുമായിരുന്നു.എന്നെ ആരും തെറിപറയാൻ വരണ്ട ഞാൻ ആരുടേം ഫാൻ അല്ല. ഇത് കണ്ടപ്പോ അറിയാവുന്നതു പറഞ്ഞു അത്രെ ഉള്ളു.ചുമ്മാതെ അറിയാതെ ഒരു അദ്ധ്യാപകനെ പറഞ്ഞു പാവം മേടിക്കരുത്.ആറ്റിങ്ങൽ gov, സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. കഞ്ഞി വിളബാൻ വരുമായിരുന്നു. അന്ന് ഹൈ സ്കൂൾ വരെ കഞ്ഞി ഉണ്ടാരുന്നുള്ളു.നമ്മൾ പയ്യന്മർ ചോറ് കൊണ്ട് പോകില്ല. സാറ് രണ്ട് മൂന്ന് തൊട്ടി കഞ്ഞി നമ്മൾക്ക് തരും. സാറ് സ്കൂളിൽ പഠിപ്പിച്ചിട്ടിട്ടു ഫ്രീയായി ട്യൂഷൻ എടുക്കുന്നത് ബാക്കി ഉള്ള അദ്ധ്യാപകർക്ക് ഇഷ്ടം അല്ലാരുന്നു. അങ്ങനെ ആണ് പെണ്ണുകേസിൽ പെടുത്തിയതു.അത് കള്ളക്കേസ് ആണെന്ന് തെളിഞ്ഞു.പുള്ളി ഋഷി തുല്യൻ ആണെന്നാണ് അന്വേഷണ കമ്മിറ്റി പറഞ്ഞെ.ഇതൊക്കെ കൊണ്ടാകും പുള്ളി പറയുന്നേ എത്ര പാരവെപ്പും പണിയും കിട്ടിയവൻ ആണ് ഞാൻ എന്ന്. പ്ലസ് one പ്ലസ് ടു ബോട്ടണി അദ്ധ്യാപകർക്ക് പഠിപ്പിക്കാൻ ഉള്ള ടെസ്റ്റും scert പ്ലസ് one പ്ലസ് ടു ഗൈഡും എഴുതിയത് സാറാണ്.ഞാൻ പറയുന്ന നുണയാണേൽ പ്ലസ് ടു ബോട്ടണി അദ്ധ്യാപകാരോട് ചോദിക്കു.എന്നെ ആരും തെറി പറയരുത്.സാറ് എപ്പഴും പറയുമായിരുന്നു പണക്കാർക്കു മാത്രം അല്ല പാവപ്പെട്ടവർക്കും നല്ല ജോലി കിട്ടുമെന്ന്.പ്ലസ് ടു ബോട്ടണി റെക്കോട് പയ്യെ വെച്ചാൽ മതി.ആദ്യം എല്ലാം പഠിക്കാൻ പറയുമായിരുന്നു.ഞാൻ ഇപ്പൊ നിയമ പഠനം കഴിഞ്ഞു സെക്രട്ടേറിയേറ്റിൽ ലീഗൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.ബിഗ് ബോസ്സിലെ കാര്യത്തിനെ പറ്റി ഞാൻ ഒന്നും പറയുന്നില്ല.അത് ഓരോരുത്തരും കണ്ടു വിലയിരുത്തുക.എനിക്ക് നേരിട്ട് അറിയാവുന്നതാണ് പറഞ്ഞത്. മഞ്ജുവിനെ ആയാലും ആര്യയെ ആയാലും വീട്ടുകാരെ പറഞ്ഞൊക്കെ തെറിപറയുന്നതു ശരിയല്ല.മനുഷ്യർ പലതരത്തിലാണ്.ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലായിരിക്കും.സ്വന്തം വീട്ടിൽഉള്ളവരെ പറഞ്ഞാലേ എല്ലാവർക്കും പൊള്ളു.”

Leave a Reply