അനുജനെ യേശുദാസ് സഹായിച്ചില്ലെന്ന ആരോപണത്തിന്റെ സത്യം ഇതാണ്

കാക്കനാട് അത്താണിയിൽ വാടകയ്ക്കു താമസിച്ചിരുന്ന ജസ്റ്റിനെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു പണത്തിനും പ്രതാപത്തിനും കുറവില്ലാത്ത യേശുദാസിന്റെ സഹോദരൻ വാടകയ്ക്കു താമസിക്കേണ്ട ആവശ്യം എന്താണെന്നും കടം മൂലം ആകുമോ ഇയാളുടെ മരണം എന്നും യേശുദാസ് ഇവരെ സഹായിക്കില്ലേ എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത് എന്നാൽ ഇപ്പോൾ ഈ മരണത്തിന്റെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. ഒപ്പം ജുസ്ടിന്റെ ജീവിതത്തിലെ യേശുദാസിന്റെ ഇടപെടലുകളും ചർച്ചയാകുന്നുണ്ട്. കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യേശുദാസിന്റെ സഹോദരൻ ജസ്റ്റിൻ ഗുരുതരമായ രോഗങ്ങളുടെ പിടിയിലായിരുന്നു, ഏറെ നാളായി ചികിത്സയിൽ കഴിയുകയും ചെയ്യുകയായിരുന്നു, അദ്ദേഹത്തിന്റെ ഭാര്യാ ജിജിയും അസുഖ ബാധിതയാണ് കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു ജസ്റ്റിൻ എന്നാണ് കിട്ടുന്ന വിവരം.

ഭക്ഷണം വാങ്ങാൻ പുറത്തേക്കു പോയ ജസ്റ്റിൻ പിന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം അസുഖത്തെ തുടർന്ന് ജസ്റ്റിന് ജോലിക്കു പോകാൻ കഴിയില്ലായിരുന്നു, ഏറെ ദുരിത മായാ ജീവിതത്തിനു താങ്ങായി നിന്നതു സഹോദരൻ യേശുദാസ് ആയിരുന്നു. എല്ലാ മാസവും അമ്പതിനായിരം രൂപ അദ്ദേഹം ചികിത്സയ്ക്കായി അയച്ചുകൊടുക്കുമായിരുന്നു, ജസ്റ്റിന് പ്ലസ് ടുവിനു പഠിക്കുന്ന ഒരു മകനാണുള്ളത് അവന്റെ ചിലവുകൾ യേശുദാസ് ആണ് നോക്കുന്നത്.

യേശുദാസിന്റെ സുഹൃത് ബെന്നി ജനപക്ഷം വഴിയും സഹായം എത്തിച്ചിരുന്നു. രണ്ടു മാസമായിരുന്നു കാക്കനാട് താമസം തുടങ്ങിയിട്ടു വീടിന്റെ വാടക യേശുദാസ് ആണ് കൊടുക്കാറുള്ളത് എന്ന് വീട് ഉടമ പറഞ്ഞു. നേരത്തെ സഹോദരൻ യേശുദാസ് സഹായിച്ചില്ലെന്നു സോഷ്യൽ മീഡിയയിൽ പരക്കെ സംസാരം ഉണ്ടായിരുന്നു എന്നാൽ സത്യവസ്ഥ ഇതൊന്നുമല്ല. ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഇവർ വാടകയ്ക്കു താമസിച്ചിരുന്നത്.

Leave a Reply