ജീവിതത്തില്‍ അച്ഛന്‍ ഹീറോ അമ്മ വില്ലത്തി നടി മാളവിക കൃഷ്ണദാസിന്റെ ജീവിതം ഇങ്ങനെ

തട്ടുംപുറത്ത് അച്യുതന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് മാളവിക കൃഷ്ണ ദാസ്. നായികാനായകന്‍ എന്ന പരിപാടിയിലൂടെയാണ് മാളവികയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. ഇപ്പോള്‍ താന്‍ ജീവിതത്തില്‍ നേരിട്ട വിഷമഘട്ടങ്ങളെക്കുറിച്ച് മാളവിക ഇപ്പോള്‍ മനസ്സ് തുറന്നിരിക്കയാണ്. പുതുമുഖ താരങ്ങളെ കണ്ടെത്താൻ ഉള്ള ഷോയായ നായികാ നായകനിലൂടെ സ്‌ക്രീനിൽ എത്തിയ മാളവിക കൃഷ്ണദാസ് ഡാൻസർ അവതാരിക എന്നി മേഖലയിൽ കഴിവ് തെളിയിച്ച നടിയാണ് മാളവിക. സ്‌ക്രീനിൽ കളിച്ചും ചിരിച്ചും രസകരമായ അവതരണത്തിലൂടെയും പ്രേക്ഷകരെ കൈയിൽ എടുക്കുന്ന താരത്തിന് ആരുടെയും കണ്ണ് നനയ്ക്കുന്ന ഒരു ഭൂതകാലവും ഉണ്ട്. വളരെയധികം പരിശ്രമങ്ങളൊലൂടെയാണ് മാളവിക തന്റെ സ്വപ്നങ്ങളിലേക്കു എത്തിയത്, തന്റെ കുടുംബത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും താരം ജോഷ് ടോക്കിൽ പങ്കുവെച്ചതാണ് ഇപ്പോൾ ആരാധകരുടെ കണ്ണ് നനയ്ക്കുന്നത്.

പട്ടാമ്പിയിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച മാളവികയുടെ അച്ഛൻ ബസ്സിനെസ് മാനും അമ്മ ഹൌസ് വൈഫും ആയിരുന്നു. തന്റെ ജീവിതത്തിൽ അച്ഛൻ ഹീറോയും അമ്മ വില്ലത്തിയും ആയിരുന്നതായി പറയുകയാണ് മാളവിക. തന്റെ കുസൃതികൾക്കു കൂട്ടുനിന്നത് തന്റെ അച്ഛൻ ആയിരുന്നു, ആദ്യം ആരും അറിയാതെ ഒരു റിയാലിറ്റി ഷോയ്ക്കു അപ്ലൈ ചെയ്തു അന്ന് പോകാൻ സാധിച്ചില്ല പിന്നീട് അച്ഛൻ ആണ് സാധിച്ചുതന്നതു, റിയാലിറ്റി ഷോയ്ക്കു പത്തുലക്ഷം രൂപ ചിലവുണ്ടായിരുന്നു അന്ന് അത്രയും ക്യാഷ് ഇല്ലയിരുന്നു എന്നാലും എന്റെ ആഗ്രഹത്തിന് വേണ്ടി അച്ഛൻ ക്യാഷ് ഉണ്ടാക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് താൻ തിൽ ഫസ്റ്റ് റണ്ണേറുപ്പ് ആയിരുന്നു, അതുകഴിഞ്ഞു ഗൾഫ് ഷോ ലഭിച്ചു അച്ഛനൊപ്പം ആണ് ഗൾഫിൽ പോയിരുന്നത് ഷോ കഴിഞ്ഞു വരുന്ന വഴിക് അച്ഛന് വയ്യാതെ ആയി അന്ന് തനിക്കു ഒന്നും മനസിലാകാത്ത പ്രായം ആയിരുന്നു ഫ്ളൈറ് ഇമ്മീഡിയറ്റു ലാൻഡിംഗ് നടത്തി ആംബുലൻസിൽ അച്ഛനെ ആശുപത്രിയിൽ ആക്കി അപ്പോഴും തനിക്കു അച്ഛനെ നഷ്ടപ്പെട്ട വിവരം മനസിലായില്ലെന്നും താരം പറയുന്നു. വീടിന്റെ എല്ലാം അച്ഛനായിരുന്നു ‘അമ്മ അത്രയും അദ്ദേഹത്തെ ഡിപെൻഡ് ചെയ്തു ജീവിയ്ച്ച ഒരു വെക്തിയായിരുന്നുവെന്നും മാളവിക പറയുന്നു.

Leave a Reply