സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു

കനത്ത ജാഗ്രത ആവിശ്യമായിരിക്കെ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ നിർബന്ധ അവധി കൊടുത്തു കൊണ്ട് ഉത്തരവായി. കോവിഡ് 19 ശക്തമായ രീതിയിൽ വ്യാപിക്കുകയും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ആണ് കൂടുതൽ കരുതൽ എടുക്കുവാൻ സർക്കാർ തീരുമാനം എടുത്തത്.

ഉത്സവ കാലം ആയതിനാൽ പരമാവധി സമ്പർക്ക പരിപാടികൾ വെട്ടിച്ചുരുക്കണം എന്നും കരുതൽ നടപടി എടുക്കണം എന്നും ആരോഗ്യ വകുപ്പ്. പരീക്ഷകൾ ഒഴികെ മറ്റുള്ള എല്ലാ വിദ്യാഭ്യാസ കാര്യങ്ങളും മാർച്ച് 31 വരെ ഉണ്ടാകില്ല. വീമാനത്താവളങ്ങളിൽ കൃത്യമായ ചെക്കിങ് കൂടുതൽ ശക്തമായി നടത്താനും തീരുമാനം ആയി. വിവാഹങ്ങൾ വളരെ ലളിതമായി നടത്തുവാൻ അഭ്യർത്ഥിച്ചു.

video courtesy- manorama news tv

Leave a Reply