കൊറോണ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ നടപടി

മനുഷ്യ രാശിയെ തന്നെ പിടിച്ചു നിർത്താൻ ശേഷിയുള്ള ഒരു മഹാമാരി – അതാണ് കോവിഡ്. സൂക്ഷിച്ചില്ലേൽ കൈവിട്ട കളി ആകും എന്ന് ലോകം കാണിച്ചു തന്നിട്ടും നേരം വെളുക്കാത്ത മനുഷ്യരോട് എന്ത് പറയാൻ. ഇനി അവർക്ക് നെട്ടോട്ടമോടാം നിയമപോരാട്ടവുമായി. നമ്മുടെ ബഹുമാനപെട്ട ഹൈകോടതി വരെ അവധി പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ മനുഷ്യർ അല്പം ശ്രദ്ധ എടുക്കേണ്ടത് എന്ത് കൊണ്ടും അത്യാവശ്യമായി മാറുകയാണ്.

video courtesy – marunadan tv

കണ്ണൂർ എസ് പി ആയ യതീഷ് ചന്ദ്ര ഐ പി എസ് ആണ് നിയമം പാലിക്കാതെ, എത്ര പറഞ്ഞാലും അനുസരിക്കാൻ മടി കാണിച്ച അമ്പലങ്ങൾക്കും പള്ളികൾക്കും കൊറോണ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ നടപടി എടുത്തിരിക്കുന്നത്. ജനങ്ങൾ കൂടി നിന്ന ഉത്സവങ്ങൾ , വെള്ളിയാഴ്ച ജുമാ നിസ്ക്കാരം എന്നിവ ഒഴിവാക്കാൻ നിർദ്ദേശം ഒരു ആഴ്ചമുന്പ് തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും ആരും കേൾക്കാനോ അനുസരിക്കാനോ കൂട്ടാക്കിയില്ല. അതിന്റെ പരിണിത ഫലം പത്തോ പതിനഞ്ചോ ദിവസം കഴിയുമ്പോൾ നാടറിയും എന്ന് സാരം. ഇന്നിപ്പോൾ കേരളം തന്നെ ലോക്ക് ഡൌൺ ചെയ്തിരിക്കുകയാണ് . ഈ തീരുമാനം നേരത്തെ സ്വീകരിക്കേണ്ടതായിരുന്നു. ജനങ്ങൾ ഇതിന്റെ തീവൃത മനസ്സിലാക്കിയിട്ടില്ല എന്നത് വ്യക്തമാണ്.

ഇറ്റലി ഇന്ന് അനുഭവിക്കുന്ന ഈ അവസ്ഥ ലോകത്തിനു തന്നെ ഒരു പാഠമാണ്. സാധാരണ ഒരു പകർച്ച വ്യാധി നമ്മളെ ബാധിക്കില്ല എന്ന് കരുതിയെങ്കിൽ ഇന്ന് ലോകത്തെ വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ ഒഴികെ ബാക്കിയെല്ലാം കൊറോണ കീഴടക്കിയിരിക്കുന്നു. ഇനി നമുക്ക് ചെയ്യാൻ പറ്റുന്ന വളരെ ചെറിയ കാര്യങ്ങൾ മാത്രം. വീട്ടിൽ ഇരിക്കുക . വൈറസ് വ്യാപനം തടഞ്ഞേ മതിയാകു

Leave a Reply