ഹാരിസിന്റെ ആ മറുപടി കേട്ട് ഹൃദയം ഒന്നു പിടഞ്ഞു എന്നു സുഹൃത്ത്

0
282

റംസി എന്ന പെൺകുട്ടിയുടെ മുഖം ആണ് ഇന്ന് മലയാളികളുടെ മനസ്സിലും കണ്ണിലും നിറഞ്ഞു നിൽക്കുന്നത് അവളുടെ മധുരമായ ശബ്ദം ആണ് ഇപ്പോൾ മലയാളികളുടെ കാതുകളിൽ മുഴങ്ങുന്നത് അവസാന നിമിഷം വരെയും ഹാരിസിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം ഉണ്ട് എന്ന് റംസി വിശ്വസിച്ചിരുന്നില്ല തന്നോടുള്ള ദേഷ്യത്തിന്റെ പേരിൽ വെറുതേ പറയുന്നത് എന്നാണ് ആ പാവം കരുതിയത്

കാരണം റംസി ഹാരിസിനെ അത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു എന്നതിന്റെ അടയാളമാണ് അത് വർക്ക്ഷോപ്പ് തുടങ്ങിയതിനു ശേഷമുണ്ടായ കടബാധ്യത മൂലമാവാം ഹാരിസ് തന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നാണ് റംസി വിശ്വസിച്ചത് എന്നാൽ ഹാരിസ് താൻ പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ചിത്രവും രാത്രിയിലുള്ള തങ്ങളുടെ പ്രണയ നിമിഷങ്ങളും റംസിക്ക് അയച്ചുകൊടുത്ത നിമിഷമാണ് റംസി ആ വലിയ സത്യം മനസ്സിലാക്കിയത് താൻ ഇതുവരെയും വഞ്ചിക്കപ്പെടുകയായിരുന്നു എന്നുള്ള കാര്യം എങ്കിലും അത് തന്റെ പ്രിയപ്പെട്ടവന്റെ സുഹൃത്ത് ആകുമെന്ന് പറഞ്ഞ് മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയ ഒരു പെൺകുട്ടിയാണ് റംസി അവളുടെ മനസ്സിന്റെ നന്മ എത്രത്തോളം എന്ന് അപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലാകും പ്രതീക്ഷ നഷ്ടപ്പെടാതെ ഹാരിസിനെ അവസാന നിമിഷം വരെ ഫോണിൽ വിളിച്ചു ഫോണിന്റെ മറുതലയ്ക്കൽ നിന്ന് കേട്ട വാക്കുകൾ അവളുടെ മനസ്സിൽ കൂരമ്പ് പോലെ തറച്ചു നിനക്ക് വിശ്വസിക്കാൻ ആയി ഞാൻ എന്താണ് അയച്ചു തരേണ്ടത് എന്ന് അയാൾ ചോദിക്കുമ്പോൾ ഒരു നിമിഷമെങ്കിലും അവൾ അവളുടെ ജീവനുവേണ്ടി അവനോട്‌ കേഴുകയായിരുന്നു

ഹാരിസ് തന്നെ പൂർണമായി ഒഴിവാക്കുകയാണ് എന്നറിഞ്ഞ റംസി ജലപാനം പോലുമില്ലാതെ കൊട്ടിയത്തെ വാടക വീട്ടിൽ മുറിയടച്ച് ഇരിക്കുകയായിരുന്നു റംസി തന്റെ സഹോദരി അൻസിയെ വിളിച്ച് വിവരങ്ങൾ അറിയിച്ചിരുന്നു അവസാന നിമിഷം റംസി ആൻസിയുടെ ഭർത്താവായ മുനീറിനോട് തന്റെ ഉപ്പയെയും ഉമ്മയെയും അനുജത്തിയേയും നന്നായി നീ നോക്കണേ ഞാനിനി നിങ്ങളുടെ ആരുടെയും മുൻപിലേക്ക് വരില്ല ഞാൻ എവിടെയെങ്കിലും പോവുകയാണെന്ന് പറഞ്ഞ് വോയിസ് മെസ്സേജ് അയച്ചു കഴിഞ്ഞ് പാവം ഒരു മുഴം കയറിൽ തന്റെ ജീവനൊടുക്കുപ്പോൾ അവളുടെ ഹൃദയം അപ്പോഴും ഹാരിസിന് ഒപ്പം ജീവിക്കാൻ വെണ്ടിയായിരുന്നു