സ്വന്തം മകനിൽ നിന്ന് ഒരമ്മക്കുണ്ടായ അനുഭവം : പ്രശസ്ത സൈക്കോളജിസ്റ്റ് ദേവിരാജ് സംസാരിക്കുന്നു

0
35

കുറെകാലങ്ങൾക്കു മുൻപ് ഒരു അച്ഛനും അമ്മയും അവരുടെ പ്ലസ് ടുവിന് പഠിക്കുന്ന മകനും എന്നെ കാണാൻ വന്നു, ആ ‘അമ്മ കരഞ്ഞുകൊണ്ട് എന്റെയടുത്തു പറഞ്ഞു ലോകത്തു ഒരു അച്ഛനും അമ്മയും ഇതുപോലൊരു ഗതികേട് വരരുത്, ഇതുപോലൊരു മകൻ അച്ഛനും അമ്മയ്ക്കും ഉണ്ടാവരുത്, പ്ലസ് ടുവിന് പഠിക്കുന്ന അവനെ കണ്ടാൽ ഒരു കുറ്റം പറയാൻ മാത്രമുള്ള ഒന്നും ഉണ്ടായിരുന്നില്ല. എന്തിനാണ് അവനെ കുറ്റം പറയുന്നത് അവൻ എന്താ തെറ്റ് ചെയ്‌തത്‌, ഞാൻ കരുതിയത് എന്തെകിലും കൊച്ചു കുരുത്തക്കേട് കാണിച്ചിട്ടുണ്ടാകും എന്നാണ് അതിനു ഇത്രയേറെ പറയേണ്ടതുണ്ടോ എന്ന ഭാവത്തിൽ ഞൻ ആ അമ്മയെ നോക്കി.

അപ്പോഴേക്കും ആ മകനെ മുന്നിൽ ഇരുത്തികൊണ്ടു ‘അമ്മ പറഞ്ഞു ഞാൻ ഈ ലോകത്തില് ഏറ്റവും പാപം ചെയ്ത ഒരു അമ്മയായിരിക്കും ഇല്ലെങ്കിൽ ഇതുപോലൊരു അസുര വിത്ത് എന്റെ വയറ്റിൽ പിറക്കുകയില്ലാരുന്നു. കുറെ കാലങ്ങൾക്കു മുൻപ് ‘അമ്മ വീട്ടിൽ ഉണ്ടായ സമയത്തു മകനും വീട്ടിൽ ഉണ്ടായിരുന്നു അച്ഛൻ ജോലി കഴിഞ്ഞു വരുന്ന സമയത്തു പുറത്തു ടാപ്പിൽ വെള്ളം പോകുന്നതുകണ്ടു ഓഫാക്കാൻ പോയപ്പോൾ അച്ഛൻ കണ്ടത് മകൻ ബാത്റൂമിലെ സൈഡിൽ ഒരു സ്റ്റൂൾ വെച്ച് ‘അമ്മ കുളിക്കുന്നത് നോക്കുന്ന കാഴ്ചയാണ്.

video courtesy – CONNECTING KERALA