നടി കാവേരിയെ ഇന്നും കാത്തിരിക്കുന്നുവെന്ന് മുന്‍ഭര്‍ത്താവ്

0
450

മലയാളത്തില്‍ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് കാവേരി. മലയാളി താരമായിട്ടും കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലാണ് കാവേരി ചുവടുറപ്പിച്ചത്. കണ്ണാന്തുമ്പീ പോരാമോ എന്ന ഒറ്റ പാട്ടു മതി മലയാളികള്‍ക്ക് കാവേരിയെ ഓര്‍ക്കാന്‍. മോഡേണ്‍ വേഷങ്ങളും നാടന്‍ കഥാപാത്രങ്ങളും തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ താരത്തെക്കുറിച്ചുളള ഒരു വെളിപ്പെടുത്തലാണ് എത്തുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങിയ താരം വിവാഹത്തോടെയായിരുന്നു മലയാളത്തില്‍ നിന്നും അപ്രത്യക്ഷയായത്.കാവേരിയുടെ വിവാഹമോചന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.