ഇതും നടന്നത് കേരളത്തിൽ ! തല താഴ്ത്താം നമുക്ക്

0
287

ഡോക്റ്റർ രാജേഷ് കുമാർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഒരു കാര്യമാണ് വളരെ സങ്കടത്തോടെ നിങ്ങൾക്കായി ഷെയർ ചെയ്യുന്നത്. ഒരു ജീവന്റെ വില എന്തെന്നും, കേരള സമൂഹം അതിനു എത്ര വിലകൽപ്പിക്കുന്നെന്നും ഘോര ഘോര പ്രസംഗത്തിലും, ചില സംഭവങ്ങളിലും നമ്മൾ തെളിയിച്ചിട്ടുണ്ട്. ഇങ്ങനൊരു സംഭവം നാടകരുതായിരുന്നു

ഉച്ചയൂണിനു ശേഷം മുകളിലത്തെ മുറിയില്‍ വിശ്രമിക്കാന്‍ പോയതാണ് ഡോക്ടര്‍ ഫൈസല്‍, വയസ്സ് 44.ആരോഗ്യ വകുപ്പിലെ ഡോക്ടറാണ്.പള്‍മനോളജി സ്പെഷ്യലിസ്റ്റ്. കുറേ നേരമായി ഡോക്ടറെ കാണാത്തതിനാല്‍ മുറിയില്‍ അന്വേഷിച്ച് ചെന്നു ബന്ധുക്കള്‍.ഡോക്ടര്‍ അബോധാവസ്ഥയില്‍.വിളിച്ചിട്ട് പ്രതികരിക്കുന്നില്ല.വീട്ടില്‍ ആ സമയം പ്രായമായ ഒരമ്മയും,അഞ്ചാം ക്ളാസില്‍ പഠിക്കുന്ന ഡോക്ടറുടെ മകനും മാത്രം.

ഡോക്ടറെ ആശുപത്രിയിലെത്തിക്കാനോ,വേണ്ട വൈദ്യസഹായം ലഭ്യമാക്കാനോ അയല്‍വീട്ടുകാരോ,നാട്ടുകാരോ,ആരും തയ്യാറായില്ല.ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളല്ലേ.ഇനി കൊവിഡാണെങ്കിലോ,എന്ന് കരുതി ആരും സഹായിക്കാന്‍ മുന്നോട്ടും വന്നില്ല.രോഗിയായ ഒരു ഡോക്ടറെ ആശുപത്രിയിലെത്തിക്കാന്‍ സമീപവാസികള്‍ വിമുഖതയാണ് കാട്ടിയത്.ആരും ഒരു സഹായഹസ്തവും നീട്ടിയില്ല. അവസാനം ഡോക്ടര്‍ വീട്ടിലെത്തി പരിശോധിക്കുമ്പോള്‍ ആ ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ നിലച്ചിരുന്നു.

ഒരു പക്ഷെ നേരത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍… ഒരു പത്തുവയസ്സുകാരന് അച്ഛനെ നഷ്ടമാവില്ലായിരുന്നു. ഡോക്ടര്‍ സീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാവില്ലായിരുന്നു. അനീസയ്ക്ക് അനിയനെ നഷ്ടമാവില്ലായിരുന്നു. സ്നേഹിതര്‍ക്ക് ഒരു നല്ല കൂട്ടുകാരനെ നഷ്ടമാവില്ലായിരുന്നു. സമൂഹത്തിന് നല്ലൊരു ഡോക്ടറെ നഷ്ടമാവില്ലായിരുന്നു .

SSLC റാങ്കുകാരനായ ഒരു മിടുക്കനെ കേരളത്തിന് അകാലത്തില്‍ നഷ്ടമാവില്ലായിരുന്നു . മനുഷ്യജീവനും,മനുഷ്യത്വത്തിനും നമ്മള്‍ എന്ത് വിലയാണ് നല്‍കുന്നത്? സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ച് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, അവരുടെ ജീവന് എന്ത് വിലയാണ് എല്ലാവരും കല്‍പ്പിച്ചിരിക്കുന്നത്? ഒരു ആരോഗ്യപ്രവര്‍ത്തകന് അത് ഡോക്ടറോ,നഴ്സോ,ഹെല്‍ത്ത് ഇൻസ്പെക്ടറോ ,പാരാമെഡിക്കല്‍ പ്രവര്‍ത്തകരോ, ഫീല്‍ഡുതലപ്രവര്‍ത്തകരോ,ഡ്രൈവറോ,അറ്റന്‍ഡറോ,ശുചീകരണ പ്രവര്‍ത്തകരോ ആരുമായിക്കൊള്ളട്ടെ അവരെ സമൂഹം ഈ കൊവിഡ് കാലഘട്ടത്തില്‍ ഏത് കണ്ണിലൂടെയാണ് വീക്ഷിക്കുന്നത്?

അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍,ഒരു കൈ സഹായം വേണ്ടപ്പോള്‍ സാക്ഷരരെന്നും, പ്രബുദ്ധരെന്നും, സംസ്ക്കാരസമ്പന്നരെന്നും കൊട്ടിഘോഷിക്കപ്പെടുകയും അതില്‍ സ്വയം ഊറ്റം കൊള്ളുകയും ചെയ്യുന്ന മലയാളികൾ പ്രതികരിച്ച രീതി അതീവ ലജ്‌ജാകരം മരണശേഷം ഡോക്ടറുടെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിലൂടെ വെളിവായി.ഈ സംഭവം കഴിഞ്ഞ ദിവസം നടന്നത് ആലപ്പുഴയിലെ ഹരിപ്പാടിലാണ്. കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.💐😔