സപ്ലൈക്കോ ഓണകിറ്റിലെ പപ്പടത്തിൽ മായം സ്ഥിതീകരിച്ചു ! 81 ലക്ഷം പപ്പടപാക്കറ്റ് തിരിച്ചുവിളിക്കാൻ നിർദ്ദേശം

0
3031

സർക്കാരിന്റെ പ്രശസ്തി ഉയർത്തിയ ഒരു പ്രധാന കാര്യമായി ഭരണ പക്ഷ എം എൽ എ മാർ പ്രസംഗിച്ചു നടക്കുന്ന ഓണ കിറ്റിൽ അടിമുടി മായം നടന്നതായി ഞെട്ടിക്കുന്ന റിപോർട്ടുകൾ ആണ് പുറത്ത് വരുന്നത്. ദിനംപ്രതി ഓരോ വസ്തുക്കളിലും മായം കണ്ടെത്തുകയും, ടെൻഡറുകൾ ഇഷ്ടക്കാർക്ക് നൽകി കൊള്ള ലാഭം ഉണ്ടാക്കി എന്നതും ഞെട്ടിക്കുന്ന വസ്‌തുതായാണ് . ഇപ്പോൾ അവസാനമായി ഇതാ സര്ക്കാര് കിറ്റിൽ നൽകിയ പപ്പടത്തിലും മായം കണ്ടെത്തിയതായി council for food research and development അറിയിച്ചു.

ഇപ്പോൾ നൽകിയിരിക്കുന്ന പപ്പടം ഭക്ഷ്യ യോഗ്യമല്ല എന്ന് മാത്രമല്ല ചിലവരിൽ അസൂഖങ്ങൾ, ലക്ഷണങ്ങൾ എന്നിവ ഉണ്ടാകുവാൻ സാധ്യത ഉണ്ടെന്നും പഠനം പറയുന്നു. സോഡിയം കാർബണേറ്റിന്റെയും, പി എച് മൂല്യത്തിന്റെ അളവും വളരെ കൂടുതലായി, അനുവദിനീയമായ തോതിലും കൂടുതൽ ആണ് എന്ന് കണ്ടുപിടിച്ചു കഴിഞ്ഞു. കൂടാതെ പപ്പടത്തിന്റെ ഈർപ്പത്തിന്റെ അളവിലും വളരെ വലിയ മാറ്റം ആണ് കണ്ടെത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ നൽകിയ 81 ലക്ഷം പപ്പട പാക്കറ്റ് നൽകിയിരിക്കുന്നത് ഹഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം ആണ്.

കേരള ത്തിൽ സാധാരണ കണ്ടുവരുന്ന പപ്പടത്തിനാണ് സർക്കാർ ടെൻഡർ നൽകിയിരുന്നത്. എന്നാൽ ടെൻഡർ എടുത്ത് സപ്ലൈ ചെയ്തത് തമിഴ് നാട്ടിലെ അപ്പളമാണ് എന്ന് വ്യാപക പരാതി ഉണ്ടായിരുന്നു. സിഎഫ്ആർഡി റിപോർട്ടുകൾ പുറത്ത് വന്നതിനു പിന്നാലെ ക്വാളിറ്റി അഷ്വറൻസ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ, ഡിപ്പോ മാനേജർമാർക്ക് എത്രയും പെട്ടന്ന് 81 ലക്ഷം പപ്പടപാക്കറ്റുകൾ തിരിച്ചുവിളിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഓണം കഴിഞ്ഞു ഒരാഴ്ച ആകുന്ന സാഹചര്യത്തിൽ മിക്ക ആളുകളും ഗുണമേന്മ തീരെ ഇല്ലാത്ത പപ്പടക്കിറ്റുകൾ ഉപയോഗിച്ച് കഴിഞ്ഞു എന്നതും വസ്തുതയാണ്. സോണിയം കാര്‍ബണേറ്റിന്റെ അതിയായതാണ് റിപ്പോർട്ടിൽ ആദ്യം കണ്ടെത്തിയത്, ഇതു കാഴ്‌ചശക്‌തിയെ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം