ഹന്‍സികയുടെ പിറന്നാള്‍ ചിത്രങ്ങളും വീഡിയോയും..!! ചേച്ചിമാരുടെ സര്‍പ്രൈസുകള്‍..!

0
1083

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തെ സോഷ്യല്‍മീഡിയയിലൂടെ എല്ലാ മലയാളികള്‍ക്കും ഇപ്പോള്‍ പരിചിതമാണ്. കൃഷ്ണ സിസ്റ്റേഴ്‌സ് എന്ന പേരില്‍ലാണ് നടന്റെ നാലു പെണ്‍മക്കളും ശ്രദ്ധനേടുന്നത്. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ നാലുപേര്‍ക്കും സ്വന്തം യൂട്ട്യൂബ് ചാനലുകളുമുണ്ട്. ഇന്നലെയായിരുന്നു ഇക്കൂട്ടത്തില്‍ ഇളയ കുട്ടിയായ ഹന്‍സികയുടെ പിറന്നാള്‍. തങ്ങളുടെ പ്രിയപ്പെട്ട ഹന്‍സുവിന്റെ പിറന്നാള്‍ ചേച്ചിമാര്‍ അടിപൊളിയായി ആഘോഷിച്ചിരിക്കയാണ്. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചേച്ചിമാരാണ് വീട് മുഴുവന്‍ പാര്‍ട്ടിക്കായി അലങ്കരിച്ചത്.

മെര്‍മെയ്ഡ് ബീച്ച് തീമിലായിരുന്നു അലങ്കാരങ്ങള്‍. ഇപ്പോള്‍ ഹന്‍സുവിന്റെ പിറന്നാള്‍ കേക്കിന്റെ വിശേഷം പങ്കുവച്ച് എത്തിയിരിക്കയാണ് അഹാന. മിയാസ് കപ് കേക്കറിയാണ് അഹാനയുടെ ആവശ്യപ്രകാരം ഹന്‍സുവിനുള്ള പിറന്നാള്‍ കേക്ക് നിര്‍മ്മിച്ച് നല്‍കിയത്. ബീച്ചും മത്സ്യകന്യകയുമായിട്ടെല്ലാം ചേര്‍ന്ന് നില്‍ക്കണമെന്നായിരുന്നു അഹാനയുടെ ആവശ്യം. അതില്‍ പ്രകാരമായിരുന്നു മിയാസ് കപ്പ്‌കേക്കറി കേക്ക് ഒരുക്കിയത്. തങ്ങള്‍ക്ക് വേണ്ടി ഊട്ടിയില്‍ നിന്നും കേക്കില്‍ ചേര്‍ക്കാന്‍ സ്്‌ട്രോബറി എത്തിച്ചെന്നും കേക്ക് വളരെ നന്നായിട്ടുണ്ടെന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അഹാന പറയുന്നു. ഹന്‍സികയുടെ പിറന്നാള്‍ ആഘോഷചിത്രങ്ങള്‍ കാണാം.