നടന്‍ ആര്യയെ പോലെ രഞ്ജിനി ഹരിദാസും..!! റിയാലിറ്റി ഷോയിലൂടെ വിവാഹമോ? അമ്പരന്ന് ആരാധകര്‍..!

0
3711

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയമായ അവതാരയാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ എത്തിയ താരത്തിന്റെ യഥാര്‍ഥ സ്വഭാവവും ആരാധകര്‍ തിരിച്ചറിഞ്ഞിരുന്നു. പതിനെട്ടാം വയസില്‍ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി മോഡലിങ്ങിലേക്കും അവിടെ നിന്നു അവതരണ രംഗത്തേക്കും രഞ്ജിനി കടക്കുന്നത്. ഇടയ്ക്ക് സിനിമകളിലും അഭിനയിച്ച രഞ്ജിനി ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.

തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം വിശേഷങ്ങള്‍ രഞ്ജിനി പങ്കുവയ്ക്കാറുണ്ട്. 38 വയസായിട്ടും താരം വിവാഹിതയായിട്ടില്ല. രഞ്ജിനി കല്യാണം കഴിക്കുന്നുവെന്ന് പുറത്ത് വന്ന ഗോസിപ്പുകളോട് താരം പ്രതികരിച്ചിട്ടില്ല. വിവാഹം കഴിക്കില്ലെന്നും ഒറ്റയ്ക്ക് ജീവിക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ താന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന് അറിയിച്ച് രഞ്ജിനി രംഗത്തെത്തിയിരിക്കയാണ്.